ചെങ്ങന്നൂർ: നഗരസഭയുടെ ഗാന്ധിജയന്തി ദിനാചരണം ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭാ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ വത്സമ്മ ഏബ്രഹാം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.ജെ.ജിബി എന്നിവർ പ്രസംഗിച്ചു.