jubeela
ജുബീല

പത്തനംതിട്ട : കാലങ്ങളായി മുട്ട് വേദനകൊണ്ടും മുട്ടിന് തേയ്മാനം സംഭവിച്ചത് കൊണ്ടും തീരെ നടക്കുവാൻ സാധിക്കാതെ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന പന്തളം തോന്നല്ലൂർ സ്വദേശിനി ജുബീല (75)യുടെ രണ്ട് കാൽമുട്ടും മാറ്റി വച്ചു. കുളനട കക്കട എം.എസ്.എസ് ആശുപത്രിയിൽ ഡോ. മുഹമ്മദ് റിസ്‌വി, ഡോ. ശാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം രോഗി ഇപ്പോൾ പതിയെ നടക്കുവാൻ ആരംഭിക്കുകയും പൂർണ സുഖപ്രാപ്തിയിലേക്ക് വരുകയുമാണ്. രോഗി ഒരുമാസത്തിനുള്ളിൽ പരിപൂർണ ആരോഗ്യത്തോടെ നടക്കുമെന്ന് ഡോ..മുഹമ്മദ് റിസ്‌വി അറിയിച്ചു.