പത്തനംതിട്ട: കഥാകൃത്ത് കാക്കനാടന്റെ ചരമ വാർഷികത്തോടനുബന്ധിച്ചു പ്രവാസി സംസ്‌കൃതി കാക്കനാടൻ സ്മാരക പുരസ്‌കാരങ്ങൾക്കായി ചെറുകഥാ മത്സരങ്ങൾ നടത്തുന്നു.പതിനൊന്ന്, പന്ത്രണ്ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിഭാഗം ഒന്ന് മത്സരത്തിൽ പങ്കെടുക്കാം.ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് വിഭാഗം രണ്ടു മത്സരത്തിൽ പങ്കെടുക്കാം. കഥകൾ അഞ്ചു പേജിൽ കവിയരുത്. സ്വയം സാക്ഷ്യപ്പെടുത്തി കഥകൾ ലാൽജി ജോർജ്,വെണ്ണിക്കുളം 689544 ,എന്ന അഡ്രസിൽ നവംബർ 15ന് അകം അയക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.ഫോൺ : 9567960329.