ചെങ്ങന്നൂർ : കെ.എസ്.ആർ. ടി.സി.യിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.ഡിപ്പോ ശുചീകരണം അടക്കമുള്ള കാര്യങ്ങൾക്ക് എ.ടി.ഒ കെ.അജി നേതൃത്വം നൽകി. ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ എം.ജി സരേഷ് അദ്ധ്യക്ഷത വഹിച്ചു. വിവിധ യൂണിയൻ നേതാക്കളായ എൻ.ജെ സിജമോൻ, എൻ.ദേവദാസ്, വി.പി സുഭാഷ് ചന്ദ്രൻ, ബി.മോഹനകുമാർ എന്നിവർ പങ്കെടുത്തു.