04-cgnr-kdp
കെഡിപി ജാഗ്രതാ സദസ്

ചെങ്ങന്നൂർ: യു.പിയിൽ ദളിത് പെൺകുട്ടികളെ കൊല ചെയ്തതിൽ പ്രതിഷേധിച്ചും, ആംബുലൻസ് പീഡനം പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും, ബാബറി നീതിരഹിതമായ വിധിക്കെതിരെ ജനകീയ പ്രതിഷേധമുയർത്തിയും കെഡി.പി ആലപ്പുഴ ജില്ലാ കമ്മിറ്റി കൊല്ലകടവിൽ ജാഗ്രതാ സദസ് സംഘടിപ്പിച്ചു. സുരേന്ദ്രൻ കരിപ്പുഴ(വെൽഫയർ പാർട്ടി സംസ്ഥാന വൈ: പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. കെഡിപി പ്രസീഡിയം അംഗം കെ.അംബുജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി രജുകുമാർ, ജില്ലാ പ്രസിഡന്റ് ബിജു ഇലഞ്ഞിമേൽ, സജുകുമാർ, കവി സത്യൻ കോമല്ലൂർ എന്നിവർ പ്രസംഗിച്ചു.