പന്തളം: പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂംമിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഗാന്ധിജയന്തി സന്ദേശം ഉണ്ണികൃഷ്ണൻ പൂഴിക്കാട് നിർവഹിച്ചു .തുടർന്ന് നടന്ന ശുചീകരണ പരിപാടിക്ക് ലൈബ്രറി ജോയിന്റ് സെക്രട്ടറി സുജിത്ത് പി.പിള്ള,എം കെ മുരളീധരൻ, ടി.ശിവൻകുട്ടി, ബാലവേദി പ്രവർത്തകരായ അഭിഷേക്,അഭിനവ് എസ്.കുമാർ, അപ്പു,ലൈബ്രേറിയൻ ടി.വി.വിമല എന്നിവർ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നേതൃത്വം നൽകി.