പന്തളം: ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ, നഗരസഭയിലെ സാനിട്ടേഷൻ സൊസൈറ്റി തൊഴിലാളികൾ എന്നിവരോടൊപ്പം പന്തളം എൻ.എസ്.എസ് കോളേജ് എൻ.സി.സി വിദ്യാർത്ഥികളും ചേർന്ന് നഗരസഭാ ബസ് സ്റ്റാന്റ് ശുചീകരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ശുചീകരണം നഗരസഭാ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നഗരസഭാ ബസ് സ്റ്റാന്റിൽ മാലിന്യം തള്ളി കാടുപിടിച്ചു കിടന്ന പ്രദേശം സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി ഉപയോഗിച്ച് നഗരസഭാ ജീവനക്കാർ അണുവിമുക്തമാക്കിയ ശേഷമാണ് സാമൂഹിക അകലം പാലിച്ച് ശുചീകരണ നടപടികൾ ആരംഭിച്ചത്. നഗരസഭാ സെക്രട്ടറി ബിനുജി, കൗൺസിലർമാരായ മഞ്ജുവിശ്വനാഥ്,സുനിത വേണു,അനിൽകുമാർ,സുധാശശി,ധന്യ ഉദയചന്ദ്രൻ,സിനി, ശ്രീലത എന്നിവർ നേതൃത്വം നൽകി.