മല്ലപ്പള്ളി : സാന്ത്വന പരിചരണവാരത്തിന്റെ മല്ലപ്പള്ളി ഏരിയാതല ഉദ്ഘാടനം എ.കെ.ജി പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. കോട്ടാങ്ങൽ സോണലിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് ബിനു വർഗീസ് വീൽചെയർ ഏറ്റുവാങ്ങി കിടപ്പുരോഗിയായ വയോധികന് നൽകി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി കെ.എം. ഏബ്രഹാം, വൈസ് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ബോർഡ് അംഗം സിയാദ്,സോണൽ രക്ഷാധികാരികളായ ഇ.കെ. അജി, അസീസ് റാവുത്തർ, കെ.സുരേഷ്,സോണൽ സെക്രട്ടറി എബിൻ ബാബു, ആശാ വർക്കർ സുധാമണി, പാലിയേറ്റീവ് വോളണ്ടിയർമാരായ സരിത,ഷാജിത,വിനീത എന്നിവർ സംസാരിച്ചു.