കലഞ്ഞൂർ : രാജ്യത്തെ നിയമവാഴ്ചയും മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനത്തിൽ സി.പി.എം കലഞ്ഞൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തി. കൊടുമൺ ഏരിയ കമ്മിറ്റി അംഗം എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം എസ്.രഘു അദ്ധ്യക്ഷനായിരുന്നു.കെ. സുരേഷ്ബാബു,ഹരീഷ് മുകുന്ദ്, ഇ.എസ്. ഇസ്മയിൽ,എസ്.ജനാർദ്ദനൻ, ബിജു എന്നിവർ പ്രസംഗിച്ചു.