മല്ലപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ അഹിംസാ ദിനാചരണം പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഓമന സുനിൽ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുകോശി പോൾ, കോശി പി.സഖറിയ, മനുഭായ് മോഹൻ, മിനു സാജൻ, എസ്. ശ്രീലേഖ, ഷിനി കെ. പിള്ള , ജോയിന്റ് ബി.ഡി.ഒ. കെ.കെ. സജി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ അനിൽ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.