പന്തളം: കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നിക്കുഴി ജംഗ്ഷനിൽ പുഷ്പാർച്ചനയും ഗാന്ധി ജയന്തി ആഘോഷ സമ്മേളനവും നടന്നു. സമ്മേളനം മുൻ കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.എൻ അച്ചുതൻ മഞ്ജു വിശ്വനാഥ്.ജി.അനിൽകുമാർ.കെ.എൻ രാജൻ.എൻ ഉണ്ണികൃഷ്ണൻ.സുനിതാ വേണു.മാത്യൂസ്.സോളമൻ.വി.എം അലക്‌സാണ്ടർ കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.