മലയാലപ്പുഴ : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആ ചരിച്ചു. പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.അനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് താന്നിമൂട്ടിൽ, ജോസ് വള്ളിയാനി, അനി ഇലക്കുളം, സാബു പുതുക്കുളം, രാഹുൽ മുണ്ടക്കൽ, പ്രശാന്ത് മലയാലപ്പുഴ, ഫെബിൽ ആന്റണി എന്നിവർ പ്രസംഗിച്ചു.
വടക്കുപുറം: ഗ്രാമ വികസന സമിതിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആലോഷങ്ങൾ നടത്തി. വടക്കുപുറം ഇന്ദിരാ ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടികൾ ഗ്രാമ വിസന സമിതി പ്രസിഡന്റ് സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. സദാശിവൻ പിള്ള ചിറ്റടിയിൽ അദ്ധ്യക്ഷത വഹിച്ചു.