പത്തനംതിട്ട : ഗാന്ധിജയന്തി ആഘോഷവും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും കെ.പി.സി.സി. ന്യൂനപക്ഷ സമിതി വകുപ്പ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജി കുളനട അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സലിം പെരുനാട്,സമുവേൽ പ്രക്കാനം, അബ്ദുൾ കലാം ആസാദ്, ആനി ജേക്കബ്, ബ്ലോക്ക് ചെയർമാൻമാരായ സോളമൻ വരവുകാലായിൽ, നാസർ പഴകുളം, അഷറഫ് കാട്ടൂർ, സിബി മാമ്മൻ, ജോസഫ് ഐവാൻ, അടൂർ സുഭാഷ് എന്നിവർ പ്രസംഗിച്ചു.