 
തിരുവല്ല: നഗരസഭയിലെ ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് (ഹരിത തിരുവല്ല) തുടക്കമായി. 2020-21 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 70 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. 1755 റിംഗ് കമ്പോസ്റ്റ് 1560 ബക്കറ്റ് കമ്പോസ്റ്റ്, 78 യൂണിറ്റ് ബയോഗ്യാസ് പ്ലാൻറ് എന്നിവ സൗജന്യമായി നൽകി. നഗരസഭ ഉറവിട മാലിന്യ സംസ്കരണ പദ്ധതി ഒന്നാംഘട്ടം 2013 ജൂലൈയിലാണ് തുടക്കം കുറിച്ചത്.അന്ന് 4000 പൈപ്പ് കമ്പോസ്റ്റ്, 300 ബയോഗ്യാസ് പ്ലാൻറ് എന്നിവ വിതരണം ചെയ്തിരുന്നു. രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം ആന്റോ ആൻറണി എം.പി നിർവഹിച്ചു.മാത്യു ടി.തോമസ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർമാൻ ആർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് എം.പി.ഗോപാലകൃഷ്ണൻ,കൗൺസിലർമാരായ ജേക്കബ് ജോർജ് മനയ്ക്കൽ,ബിജു കാഞ്ഞിരത്തുംമൂട്, ചെറിയാൻ പോളച്ചിറക്കൽ, ഷീല വർഗീസ്,ബിജു ലങ്കാഗിരി,റീനാ മാത്യൂ,ശാന്തമ്മ സാറാമ്മ ഫ്രാൻസിസ്,നാൻസി,എൽസി വർഗീസ്, സുജ മാത്യു,ജിതീഷ് കുമാർ,അജിത,അരുന്ധതി രാജേഷ്, ഹെൽത്ത് സൂപ്പർവൈസർ സമീൽ ബാബു,സജി സെബാസ്റ്റിൻ, അജികുമാർ,ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.