ചെന്നീർക്കര: കേരളത്തിലെ 99 സർക്കാർ ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഓൺലൈൻ മുഖേന സമർപ്പിച്ച അപേക്ഷയിൽ ട്രേഡ് ഓപ്ഷൻ നൽകുന്നതിനും പേയ്‌മെന്റ് നടത്തുന്നതിനുമുള്ള തീയതി 8 വരെ ദീർഘിപ്പിച്ചു. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും ഇതിന് അവസരമുണ്ട്. .ഇതിനോടകം അപേക്ഷ സമർപ്പിച്ചവരെല്ലാം ട്രേഡ് ഓപ്ഷൻ നൽകേണ്ടതാണ്. മാർഗ നിർദ്ദേശങ്ങളും യൂസർ മാനുവലും വെബ്‌സൈറ്റിൽ ലഭ്യമാണ്.