പത്തനംതിട്ട : എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ ഗാന്ധി അനുസ്മരണവും ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശിധരൻനായർ ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ കെ.പി. ഹബീബ് റാവുത്തറുടെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം അടൂർ നരേന്ദ്രൻ, ജില്ലാ സെക്രട്ടറി അഡ്വ. രാജു ഉളനാട്, സംസ്ഥാന സമിതി അംഗം ടി.വി. മിത്രൻ, റജി തിരുവാറ്റ, സനിൽകുമാർ, രാജീവ് ആർ., എ.കെ. നാസർ എന്നിവർ പ്രസംഗിച്ചു.