തിരുവല്ല: യൂണിവേഴ്സൽ എൻവയോൺമെൻ്റൽ അസോസിയേഷന്റെ (യു.എസ്.ഇ.എ)ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി.
തിരുവല്ല: തിരുവല്ല നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ചെയർമാൻ ആർ.ജയകുമാർ നിർവഹിച്ചു. കൗൺസിലർമാരായ ശാന്തമ്മ,നാൻസി, അജിതകുമാരി,അരുന്ധതി രാജേഷ്,നഗരസഭ ഹെൽത്ത് സൂപ്പർവൈസർ സമീർ ബാബു, ഇൻസ്‌പെക്ടർമാരായ അജികുമാർ,ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.
തിരുവല്ല: തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലുള്ള ഗാന്ധിജയന്തി ആഘോഷങ്ങൾ നഗരസഭാ ചെയർമാൻ ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡൻ്റ് ടി.എ റെജികുമാർ അധ്യക്ഷത വഹിച്ചു. ഷാജി മാത്യു, എസ്.എസ്.കെ മുൻ ജില്ലാ പ്രൊജക്ട് ഓഫീസർ ആർ.വിജയമോഹൻ, ശ്രീദേവി ശ്രീകുമാർ എന്നിവരെയും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരെയും മൊമെന്റോ നൽകി ആദരിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ബാലചന്ദ്രൻ, ഗ്രന്ഥശാല സെക്രട്ടറി കോശി ജേക്കബ്, വൈസ് പ്രസിഡന്റ് തോമസ് വർഗീസ്, അജി തമ്പാൻ, പ്രേംകുമാർ, കുരുവിള മാമൻ, ഷാബു ദാനിയേൽ, ഷൈനി എന്നിവർ സംസാരിച്ചു.
തിരുവല്ല: കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊടിയാടിയിൽ ഗാന്ധിസ്മൃതി സംഗമം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ജെ. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ അഡ്വ.പി.എസ് മുരളിധരൻ നായർ,എ.പ്രദീപ്കുമാർ, യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ജിജോ ചെറിയാൻ, പി.ജി നന്ദകുമാർ, അനിൽ സി.ഉഷസ്, ജോൺസൺ വെൺപാല, അഡ്വ.സൂര്യകൃഷ്ണ, സൂരജ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.