കുളനട : പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള ഗാന്ധിസ്മൃതി പ്രഭാഷണം വായനശാലയുടെ ഫേസ് ബുക്ക് പേജിൽ ഡോ. പഴകുളം സുഭാഷ് നടത്തി. വായനശാലയുടെ നേതൃത്വത്തിലുള്ള ശുചീകരണയജ്ഞം തുടരുമെന്ന് പ്രസിഡന്റ് ജോസ് കെ. തോമസ്, സെക്രട്ടറി ശശി പന്തളം എന്നിവർ അറിയിച്ചു.