തിരുവല്ല: തിരുവല്ല എം.ജി.എം. എൽ.പി.സ്‌കൂളിൽ ഓൺലൈനായി നടത്തിയ ഗാന്ധിജയന്തി ദിനാഘോഷത്തിൽ പി.ടി.എ പ്രസിഡന്റ് സാബുജോണും എം.പി.ടി.എ പ്രസിഡന്റ് ദീന ഉമ്മനും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പരിപാടികൾക്ക് തുടക്കമിട്ടു. കുട്ടികളായ ജോനഥൻ സാക്, ആഗ്നസ് ജോബി, മുഹമ്മദ് അഫാൻ, അനഘ പ്രമോദ്, അഞ്ജനകുമാർ, ശ്രീരാഗ്, നക്ഷത്ര ആർ.നായർ, ജെനി മറിയം എന്നിവർ വിവിധ പരിപാടികളും മഹസ് ഗ്രേസ് തര്യൻ, കീർത്തന മോഹൻ, അനു ടീച്ചർ എന്നിവർ ദേശഭക്തി ഗാനങ്ങളും ആലപിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ ഫാ.ഷിബു ടോംവർഗീസ് സന്ദേശം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ഷിജോ ബേബി, സ്റ്റാഫ് സെക്രട്ടറി സൂസൻ പി.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.