
പത്തനംതിട്ട- ജില്ലയിൽ ഇന്നലെ 296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
20 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 42 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 234 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, അയിരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 15 (കിഴക്ക് തോട്ടാവള്ളിപ്പടി മുതൽ പടിഞ്ഞാറ് തോട്ടപ്പുഴശേരി അതിർത്തി വരെയും, തെക്ക് പമ്പാ നദി മുതൽ വടക്ക് കനാൽ വരെയുമുള്ള ഭാഗം), കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (കഞ്ചോട് ജംഗ്ഷൻ ഭാഗം) എന്നീ സ്ഥലങ്ങളിൽ ഏഴു ദിവസത്തേക്ക്് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് (മഠത്തിൽകാവ് പുളിന്താനം കനകകുന്ന് മഠത്തിൽകാവ് ഭാഗം, മറ്റക്കാട്ടുകുഴി ഭാഗം), കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (കാടിക്കാവ് ജംഗ്ഷൻ മുതൽ കല്ലമാക്കൽ ജംഗ്ഷൻ വരെയുള്ള ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് 15 എന്നീ സ്ഥലങ്ങൾ ഒക്ടോബർ നാലു മുതലും കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 13, പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 14, 17, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ് (നെല്ലിമല, മാർത്തോമ കോളനി ഭാഗം) എന്നീ സ്ഥലങ്ങൾ ഒക്ടോബർ അഞ്ചു മുതലും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
ചെങ്ങന്നൂരിൽ 12 പൊലീസുകാർക്ക് കൊവിഡ്
ചെങ്ങന്നൂർ : ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ ആറ് പേർക്കും പിങ്ക് പൊലീസിലെ 6 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പിങ്ക് പൊലീസിന്റെ പ്രവർത്തനം നിറുത്തിവച്ചു. നേരത്തെ കൊവിഡ് ബാധിച്ച ഉദ്യോഗസ്ഥന് നെഗറ്റീവായിട്ടുണ്ട്. അധികം പേർക്കും കൊവിഡായതിനാൽ ചെങ്ങന്നൂർ സ്റ്റേഷനിലെ ഡ്യൂട്ടി രണ്ട് ഷിഫ്റ്റാക്കി. സ്റ്റേഷനിൽ ഇപ്പോൾ 7 പേർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. അവർ നിരീക്ഷണത്തിൽ കഴിയുന്നവരുമാണ്. സ്റ്റേഷന് പുറത്ത് മറ്റൊരു കെട്ടിടത്തിലാണ് ബാക്കിയുള്ള 27 പേരുടെ ജോലി.
സ്റ്റേഷന് അകത്ത് ജോലിയിലുള്ളവർ പുറത്തേക്കോ, പുറത്തുള്ളവർ അകത്തേക്കോ പോകാൻ പാടില്ല. പൊലീസുകാരുടെ സ്രവ പരിശോധനയും കൃത്യമായി നടക്കുന്നില്ല. കഴിഞ്ഞ ദിവസം 8 പേരുടെ സ്രവ പരിശോധന നടത്തുമെന്നു പറഞ്ഞിരുന്നെങ്കിലും 4 പേരുടെ മാത്രമാണ് നടന്നത്.