pankajakshan-k-78
കെ. പങ്കജാക്ഷൻ

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസുവിന്റെ സഹോദരീ ഭർത്താവും എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട മുൻ ജില്ലാ നേതാവുമായിരുന്ന കൊട്ടാരക്കര പൂവറ്റൂർ പടിഞ്ഞാറ് പ്ലാന്തോട്ടത്തിൽ വീട്ടിൽ കെ.പങ്കജാക്ഷൻ (78, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ബാലസംഘം കൊട്ടാരക്കര ഏരിയാ രക്ഷാധികാരി, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രധാന സംഘാടകൻ, കശുഅണ്ടി തൊഴിലാളി നേതാവ് എന്നീ നിലകളിൽ പ്രവത്തിച്ചിട്ടുണ്ട്. ഭാര്യ: ദേവയാനി (റിട്ട. ഹെഡ് നഴ്സ്). മക്കൾ: പ്രദീപ് (എസ്.ബി.ഐ റീജിയണൽ മാനേജർ, ബംഗളൂരു), ഡോ. വിനോദ് (പ്രൊഫസർ, റൂർകി ഐ.ഐ.ടി), കവിത (താലൂക്ക് ഓഫീസ്, കൊല്ലം). മരുമക്കൾ: ഡിംബിൾ, ഡോ. സ്നേഹലത (റൂർക്കി, ഐ.ഐ.ടി), ലാലു (പി.എസ്.സി ഓഫീസ്, കൊല്ലം).