 
പത്തനംതിട്ട : എൻ.ജി.ഒ അസോസിയേഷൻ അടൂർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം സമുചിതമായ് ആഘോഷിച്ചു. അടൂർ സെൻട്രൽ ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും, പുഷ്പാർപ്പണവും നടത്തി. യോഗം ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലി ഉദ്ഘാടനം ചെയ്തു. ബിജു ശാമുവൽ,എസ്.കെ.സുനിൽകുമാർ,ഷിബു മണ്ണടി,വി.ബിജു എന്നിവർ സംസാരിച്ചു.