 
റാന്നി: അഖില കേരള വിശ്വകർമ മഹാസഭ റാന്നി യൂണിയൻ ശാഖ വാർഷികങ്ങൾക്ക് തുടക്കം കുറിച്ച് മുതിർന്ന സമുദായ പ്രവർത്തകൻ എ.കേശവൻ ആചാരി ഭദ്രദീപം തെളിയിച്ചു. റാന്നി വൈക്കം പൗർണമി ശാഖ വാർഷികം യൂണിയൻ പ്രസിഡന്റ് ടി.കെ.രാജപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.എസ്.മധുകുമാർ അദ്ധ്യക്ഷതവഹിച്ചു.വിശ്വകർമ ഡവലപ്‌മെന്റ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.ശാന്തശിവൻ, വിശ്വകർമ ആർട്ടിസാൻസ് യുവജന ഫെഡറേഷൻ യൂണിയൻ വൈസ് പ്രസിഡന്റ് റെജി ചാരുത,വി.ബി.സോശേഖരൻ, പി.വി.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.ബി.വിജയരാജൻ (പ്രസിഡന്റ് ), എ.പി.ബിനു (വൈസ് പ്രസിഡന്റ് ), വി.ബി.സോശേഖരൻ (സെക്രട്ടറി), എം.ശ്യാംകുമാർ ( ജോയിന്റ് സെക്രട്ടറി), എ.ആർ.അനിൽകുമാർ (ട്രഷറാർ). മധുസൂദനൻ പൗവത്ത് (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.