തുമ്പമൺ: ഇ.കെ.നയനാർ ചാരിറ്റിബൾ ഫൗണ്ടേഷൻ തുമ്പമൺ സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണ വാരാചരണം ആരംഭിച്ചു. വാരാചരണത്തിന്റെ ഭാഗമായി തുമ്പമണ്ണിലെ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ അണു നശീകരണം നടത്തി.കിടപ്പ് രോഗികളെ സന്ദർശിച്ച് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കൈമാറി.
വാരാചരണം സോണൽ കമ്മിറ്റി രക്ഷാധികാരി കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സന്തോഷ് ജോർജ്, സെക്രട്ടറി എൻ.സി.അഭീഷ്, പഞ്ചായത്ത് അംഗം സി.കെ.സുരേന്ദ്രൻ, സോണൽ കമ്മിറ്റി അംഗങ്ങളായ കെ.സി.പവിത്രൻ, റോയി വർഗീസ്, വൈശാഖ് എന്നിവർ നേതൃത്ത്വം നൽകി.
പന്തളം: ഇ.കെ.നയനാർ ചാരിറ്റിബൾ ഫൗണ്ടേഷന്റെ നേതൃത്ത്വത്തിൽ ആരംഭിച്ച സാന്ത്വനപരിചരണ വാരാചരണം ഫൗണ്ടേഷൻ രക്ഷാധികാരി കെ.പി.ചന്ദ്രശേഖരകുറുപ്പ് ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.പി.ജെ.പ്രദീപ്കുമാർ അദ്ധ്യക്ഷനായിരുന്നു.ഇ. ഫസൽ ,എച്ച്.നവാസ്,വി.പി.രാജേശ്വരൻ നായർ,എൻ.സി.അഭീഷ്,ഷെഫിൻ,ഗീത രാജൻ,സുരേഷ് എന്നിവർ സംസാരിച്ചു.രോഗികൾക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാളണ്ടിയർമാർക്ക് പി.പി കിറ്റും വിതരണം ചെയ്തു