പന്തളം: പെട്രോൾ പമ്പിൽ നിന്നും മാനേജർ 5,19,000 രൂപ തട്ടിയെടുത്തതായി പരാതി. പുനലൂർ വെഞ്ചേമ്പ് മംഗലത്ത് പി.ജി. അജിത് കുമാറിനെതിരെയാണു കുളനട മാന്തുക മണ്ണിൽ മാത്യു പി.വർഗീസ് പന്തളം പൊലീസിൽ പരാതി നൽകിയത്.
മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കുരമ്പാല സെന്റ് ജോർജ് എം.ജി. ഫ്യുവത്സിൽ മാനേജരായിരുന്നു അജിത് കുമാർ. ഈ വർഷം ഏപ്രിൽ മുതൽ സെ്ര്രപംബർ വരെയുള്ള ഇന്ധന വിൽപ്പനയുടെ വിവരങ്ങൾ പമ്പിലെ അളവു ബുക്കിൽ രേഖപ്പെടുത്താതെ വ്യാജ അളവു ബുക്കുണ്ടാക്കി തട്ടിപ്പു നടത്തിയതായാണ് പരാതി. പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു.