പന്തളം : ഉത്തരപ്രദേശിലെ ഹത്രസിൽ പീഡനത്തിന് ഇരയായ പെൺക്കുട്ടിയുടെ വീട്ടിലേക്ക് പോയ രാഹുൽ ഗാന്ധിയെ യു.പി.പൊലീസ് കൈയേറ്റം ചെയ്തതിൽ കെ.പി.സി.സി. ന്യൂനപക്ഷ വകുപ്പ് പന്തളം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. യു.പി. പൊലീസിന്റെ തേർവാഴ്ച അവസാനിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് ചെയർമാൻ സോളമൻ വരവുകാലായിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ജില്ലാ ചെയർമാൻ ഷാജി കുളനട ഉദ്ഘാടനം ചെയ്തു. പ്രൊഫ.അബ്ദ്ദുൾ റഹ്മാൻ, കെ.പി.മത്തായി, അജോ മാത്യു,നിഷാ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.