തിരുവല്ല: എം.ജി. സർവകലാശാലയിൽ നിന്നും പി.എച്ച്.ഡി നേടിയവരെ കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഹിന്ദി സാഹിത്യത്തിൽ പി.എച്ച്.ഡി നേടിയ എം.രേണുക, ബയോ ടെക്നോളജിൽ പി.എച്ച്.ഡി നേടിയ ഇന്ദു എം.നായർ എന്നിവരെയാണ് മൊമെന്റോ നൽകി ആദരിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തേങ്കേരി, മണ്ഡലം പ്രസിഡന്റ് കെ.ജെ മാത്യു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, എ പ്രദീപ് കുമാർ , പി.എസ് മുരളീധരൻനായർ, പി.ജി. നന്ദകുമാർ, അനിൽ സി ഉഷസ്, പി.എസ്. ഉണ്ണികൃഷ്ണൻ നായർ, സൂര്യ കൃഷ്ണൻ, ജോൺസൺ വെൺപാല, സൂരജ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.