തിരുവല്ല: വിദ്യാഭ്യാസ ജില്ലയിലെ പ്രതിഭാധനരായ കുട്ടികൾക്കുള്ള പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി. മാത്യു.ടി.തോമസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഓഫീസർ പ്രസീന പി.ആർ അദ്ധ്യക്ഷതവഹിച്ചു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹരിദാസ് പി.കെ,സിവിൽ സർവീസ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേടിയ സഫ്ന നസറുദ്ദീൻ സംവാദത്തിനു നേതൃത്വം നൽകി. ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാം തിരുവല്ല വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റർ കെ.അജയകുമാർ, എസ്.എസ്.കെ.മുൻ ഡി.പി.ഒ. ഡോ.ആർ.വിജയമോഹനൻ, കൈറ്റ് ജില്ലാ കോഡിനേറ്റർ സുദേവ് കുമാർ, എസ്.എസ്.കെ.പ്രതിനിധി സിന്ധു പി.എ, ഡയറ്റ് ഫാക്കൽറ്റി ഡോ.ദേവി, വിദ്യാർത്ഥി പ്രതിനിധി സയനേഷ് എ.എസ് എന്നിവർ പ്രസംഗിച്ചു. യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കായി നടത്തുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയാണ് ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാം.