
പത്തനംതിട്ട - ജില്ലയിൽ ഇന്നലെ 315 പേർക്ക് കൊവിഡ് സ്ഥി രീകരിച്ചു.
ഏഴു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്., 271 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
-----------------
പൊലീസ് വിരട്ടി വീട്ടിൽ കയറ്റി
തിരുവല്ല: കൊവിഡ് നിരീക്ഷണത്തിലിരിക്കെ നാട്ടിലിറങ്ങി പരിഭ്രാന്തി പടർത്തിയ മദ്ധ്യവയസ്കനെ നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസെത്തി വിരട്ടി വീട്ടിൽ കയറ്റി. പെരിങ്ങര പതിനൊന്നാം വാർഡിൽ കോസ്മോസ് ജംഗ്ഷന് സമീപം താമസിക്കുന്ന ആളിനെയാണ് പൊലീസ് വീട്ടിൽ കയറ്റിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ഇയാളോട് ഗാർഹിക നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നു എന്നാൽ ഇന്നലെ രാവിലെ മുതൽ ഇയാൾ വീട്ടിൽ നിന്നിറങ്ങി പലയിടത്തും കറങ്ങിനടന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്ന് ആരോഗ്യ പ്രവർത്തകരെത്തി വീട്ടിൽത്തന്നെ കഴിയാൻ നിർദേശിച്ചെങ്കിലും ഇയാൾ അനുസരിച്ചില്ല. തുടർന്നാണ് പൊലീസെത്തിയത്. ഇയാളുടെ സ്രവം ഇന്ന് പരിശോധനയ്ക്കായി സ്വീകരിക്കുമെന്നും പരിശോധനാ ഫലം വരുന്നതുവരെ വീടിന് പുറത്തിറങ്ങരുതെന്നും കർശന നിർദേശം നൽകിയതായി ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.