പത്തനംതിട്ട: ഉത്തർപ്രദേശിലെ ഹാത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും രാഹുൽ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും നേരെ നടന്ന പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ 10 മുതൽ ജില്ലയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ച് പേർ വീതം പങ്കെടുക്കുന്ന പ്രതിഷേധ സത്യാഗ്രഹം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസ് പടിക്കൽ ഡി.സി.സി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നേതാക്കൾ നടത്തുന്ന സത്യാഗ്രഹം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും.