പത്തനംതിട്ട: കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണ കാലയളവിലെ അവധി സർക്കാർ ഉത്തരവിലൂടെ റദ്ദുചെയ്ത പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ആയുർവേദ, ഹോമിയോ ഡോക്ടർമാരെയും ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ സേവനകാലാവധി കഴിഞ്ഞ് അനുവദിക്കപ്പെട്ട നിരീക്ഷണകാലമാണ് അവധിയായി പരഗിണിച്ചിരുന്നത്. ഇത് ഒഴിവാക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കൃഷ്ണകുമാർ, സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവർ പറഞ്ഞു.