05-sob-mohanan-nair
മോഹനനായർ

പന്തളം: മുറിച്ചുകൊണ്ടിരുന്ന കമുക് ദേഹത്ത് വീണ് കടയ്ക്കാട് വടക്ക് നെയ്‌ശേരിയിൽ (കണ്ണൻ കോട് മോഹന വിലാസത്തിൽ) മോഹനനായർ (60)മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ വീട്ടുപറമ്പിൽ നിന്ന കമുക് മുറിക്കുമ്പോൾ സമീപം നിന്ന മോഹനൻനായരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ഓമനയാണ് ഭാര്യ., മക്കൾ:മഞ്ചു .രഞ്ചു. മോനിഷ. മരുമക്കൾ: നന്ദു, അനിൽകുമാർ, അരുൺകുമാർ.