കോന്നി: കോന്നി മെഡിക്കൽ കോളേജിലേക്കുള്ള ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നതിന് പരിഹാരം കാണാത്തതിൽ ബി.ഡി.വൈ.എസ്. കോന്നി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കോന്നി കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡിന്റെ പുരോഗതിയെ പിന്നാക്കം കൊണ്ട് പോകുന്നത് ഇടതു വലതു രാഷ്ട്രീയ പാർട്ടികളുടെ പിടിവാശിമൂലമാണെന്നും യോഗം വിലയിരുത്തി. കോന്നി മെഡിക്കൽ കോളേജിനോട് ചേർന്ന് പ്രധാനമന്ത്രി ഗ്രാമീണ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചിട്ടും അധികാരികളുടെ അലംഭാവം സാധാരണക്കാരോടുള്ള ഇടതു നയമാണ് വ്യക്തമാക്കുന്നത്. ഇതിനെതിരെ സമരപരിപാടികൾ നടത്തുവാൻ ബി.ഡി.വൈ.എസ്. കോന്നി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

ബി.ഡി.വൈ.എസ്.സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബോബി കാക്കനാപള്ളി, ജില്ല പ്രസിഡന്റ് കുടൽ നോബൽ കുമാർ, സിജു മുളം തറ, പ്രകാശ് കിഴക്ക് പുറം, അജേഷ് ചെങ്ങാറ,സനൽ കുമാർ എന്നിവർ പ്രസംഗിച്ചു.