മല്ലപ്പള്ളി : കുന്നന്താനം എസ് ബി ഐ ശാഖയ്ക്ക് സമീപം നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മാടപ്പള്ളി വെങ്കോട്ട വേങ്ങമൂട്ടിൽസമുവേലിന്റെയും കുഞ്ഞമ്മയുടെയും മകൻ സാം സമുവേൽ(30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം.ചങ്ങനാശേരി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:അശ്വതി.