പത്തനംതിട്ട: ബി.ജെ.പി ജില്ലാ സമിതി അംഗവും യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റുമായ റാന്നി സ്വദേശി പ്രസാദ്. എൻ.ഭാസ്‌ക്കരൻ രാജിവെച്ച് സി.പി.എമ്മിൽ ചേർന്നു. മൂന്ന് തവണ ബി, ജെ.പി ജില്ലാ വൈസ് പ്രസിഡന്റായും സംസ്ഥാന കൗൺസിൽ.അംഗംമായും പ്രവർത്തിച്ചിട്ടുണ്ടന്ന് പ്രസാദ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ പ്രസാദ് എൻ. ഭാസ്‌ക്കരനോടൊപ്പം സി.പി.എം റാന്നി ഏരിയ സെക്രട്ടറി പി.ആർ.പ്രസാദും പങ്കെടുത്തു.