മല്ലപ്പള്ളി :ഉത്തർപ്രദേശിലെ ഹത്രസിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിലും രാജ്യത്താകമാനം ദളിതർക്കെതിരെ നടക്കുന്ന ക്രൂരമായ പീഡനങ്ങൾക്കെതിരെ ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി .എസ്) മല്ലപ്പള്ളി താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധയോഗം സി.എസ്.ഡി.എസ് മല്ലപ്പള്ളി താലൂക്ക് പ്രസിഡന്റ് സി. എം ജേക്കബ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി എം പി രാജു, ജോയിന്റ് സെക്രട്ടറി രാജു ജോൺ,ഒ.കെ. ശശി,കെ കെ ഷാജി, സ്റ്റീഫൻടി.ജെ എന്നിവർ പ്രസംഗിച്ചു.