പത്തനംതിട്ട : എം.എൽ.എയായി മത്സരിക്കാൻ അഡ്വ. കെ .ശിവദാസൻ നായർ നൽകിയ നാമനിർദ്ദേശ പത്രിക കാണാനില്ലെന്ന മറുപടി വിവരാവകാശ നിയമ പ്രകാരം അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൺ എം.പോൾ. പത്രിക 20 ദിവസത്തിനകം കണ്ടെത്തി പകർപ്പ് അപേക്ഷകന് നൽകണം. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്. കഴിഞ്ഞ കേരള നിയമ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ മാർ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ പകർപ്പ് ആവശ്യപ്പെട്ട് റഷീദ് നൽകിയ അപേക്ഷയെ തുടർന്ന് ശിവദാസൻ നായർ ഒഴികെയുള്ളവരുടെ പത്രിക നൽകിയിരുന്നു.