ചെങ്ങന്നൂർ: സി.പി.എം പ്രവർത്തകർ ബി.ജെ.പി പ്രവർത്തകരെ മർദ്ദിക്കുകയും തട്ടിക്കൊണ്ട് പോവുകയും ചെയ്തതായി പരാതി. വെൺമണിയിലാണ് സംഭവം നടന്നത്. മാമ്പ്ര പാടത്ത് കൃഷിപണി ചെയ്തു കൊണ്ടിരുന്നപ്പോഴായിരുന്നു ആക്രമം. വെൺമണി കുന്നുതറയിൽ സുനിലിനേയും, നെടുംതറയിൽ പ്രദീഷിനേയുമാണ്
അക്രമിച്ചത്. സുനിൽ പട്ടികജാതി മോർച്ച നിയോജക മണ്ഡലം സെക്രട്ടറിയാണ്. സുനിലിനെയും പ്രദീഷിനെ തട്ടിക്കൊണ്ട് വളയംകോളനിയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് മർദ്ദിക്കുകയുമായിരുന്നു. ഇവരുടെ ബൈക്കുകളും സംഘം തട്ടിയെടുത്തു. തുടർന്ന് പൊലീസെത്തി പ്രദീഷിനെ മോചിപ്പിക്കുകയായിരുന്നു. പരുക്കേറ്റ സുനിൽ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.