ചെങ്ങന്നുർ: കുട്ടികളുടെ നഗ്‌നചിത്രങ്ങൾ പകർത്തുകയും ,പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ അങ്ങാടിക്കൽ കല്ലുഴത്തിൽ വീട്ടിൽ അഖിൽ ജോൺ (30)നെയാണ് അറസ്റ്റ് ചെയ്തത്.
ഓപ്പറേഷൻ പി.ഹണ്ടിൽ ചെങ്ങന്നൂർവെൺമണി പൊലീസ് സ്റ്റേഷനുകളിലായി മൂന്നു കേസുകളാണെടുത്തത്. മറ്റു രണ്ടുപേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി സെബർ സെല്ലിനു കൈമാറി.