തിരുവല്ല: സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാകാത്ത ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തികരിക്കുന്നതിനും ബയോ മെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തികരിക്കുന്നതിനും ഈമാസം 15 വരെ അവസരം ഉണ്ടായിരിക്കുമെന്ന് പെരിങ്ങര പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വിധവാ പെൻഷൻ/ 50 വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസിൽ താഴെയുള്ള ഗുണഭോക്താകൾ പുനർ വിവാഹ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ഹാജരാക്കത്തവർക്ക് 20 വരെ സാക്ഷ്യപത്രം ഹാജരാക്കാമെന്നും അറിയിച്ചു.