തിരുവല്ല: ബി.ജെ.പി നിരണം പഞ്ചായത്ത് കമ്മിറ്റി കെ.എസ്ഇ.ബി ഓഫീസിനു മുന്നിൽ നിൽപ്പ് സമരം നടത്തി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം മധു പരുമല ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ ഉണ്ണികൃഷ്ണൻനായർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജികുമാർ,ജനറൽസെക്രട്ടറി സുനിൽകുമാർ, കർഷക മോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എം.രവി, വാസുദേവൻ, അനിരുദ്ധൻ, അച്ചു തോമസ് എന്നിവർ പ്രസംഗിച്ചു.