പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വടശേരിക്കര പുത്തൻപുരയിൽ അജി (50) യുടെ മൃതദേഹം വിട്ടുനൽകാൻ ബന്ധുക്കളെയോ വേണ്ടപ്പെട്ടവരെയോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോഴഞ്ചേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. വിവരങ്ങൾ അറിയാവുന്നവർ പെരുനാട് പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ : 9497980239, 9961751555.