obit
സോമൻപിള്ള

മല്ലപ്പള്ളി- കൊവിഡ് ഭേദമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മല്ലപ്പള്ളി ഈസ്റ്റ് ചാലുങ്കൽ സോമൻപിള്ള (73) മരിച്ചു. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ സംബന്ധമായ അസുഖത്തിന് ഒരുമാസത്തിന് മുമ്പ് ചികിത്സതേടിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗം ഭേദമായി കഴിഞ്ഞയാഴ്ചയാണ് വീട്ടിലെത്തിയത്. ഏഴ് ദിവസം ക്വാറന്റൈനിലിരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ തങ്കമണി, മക്കൾ ഉണ്ണിക്കൃഷ്ണൻ, ശ്രീദേവി.