shaji
ഷാജി ഗോവിന്ദ്

അടൂർ : സൗദി ജിദ്ദയിലെ സാമൂഹ്യ - സാംസ്കാരിക - ജീവകാരുണ്യ പ്രവർത്തകനായ മണക്കാല തുവയൂർ വടക്ക് അശ്വിൻ വിഹാറിൽ ഷാജി ഗോവിന്ദ് (59) നിര്യാതനായി. ന്യുമോണിയാ ബാധയെ തുടർന്ന് മൂന്ന് ആഴ്ചകയോളമായി ചികിത്സയിലായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി സൗദി ആരോഗ്യ മന്ത്രാലയത്തിലായിരുന്നു ജോലി. നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം. സംസ്കാരം പിന്നീട്. ഭാര്യ : ശ്രീനാഷാജി. മക്കൾ : അശ്വിൻ ഷാജി, അശ്വതി ഷാജി.