തിരുവല്ലട: ജനങ്ങളുടെ ജീവിതത്തിന് കൂടുതൽ വെളിച്ചം പകരുവാനും ഗുണമേന്മ വർദ്ധിപ്പിക്കാനും തിരുവല്ല 110 കെ.വി സബ്‌സ്റ്റേഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവല്ല 110 കെ.വി സബ്‌സ്റ്റേഷൻ ഉൾപ്പെടെ 10 വൈദ്യുത പദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഊർജരംഗത്ത് പുതിയ മുന്നേറ്റം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി എം.എം മണി പറ‌ഞ്ഞു. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരുന്നു. ശിലാഫലക അനാച്ഛാദനം മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു.ഡോ.ദിനേശ് അറോറ, ഡോ.വി.ശിവദാസൻ, എൻ.എസ്.പിള്ള, പി.കുമാരൻ, തിരുവല്ല മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ, തിരുവല്ല മുനിസിപ്പൽ കൗൺസിലർ സാറാമ്മ ഫ്രാൻസിസ്, ഡോ.പി. രാജൻ, രാജൻ ജോസഫ്,ആർ ബിജിരാജ്, സണ്ണി ജോൺ,അഡ്വ. കെ.അനന്തഗോപൻ തുടങ്ങിയവർ പങ്കെടുത്തു.