തിരുവല്ല: പരിസ്ഥിതി സംരക്ഷണം,ജീവകാരുണ്യ,സാമൂഹ്യപ്രവർത്തനം എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ എൻവയോൺമെന്റൽ അസോസിയേഷന്റെ(യു.എസ്.ഇ.എ) ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും ലഘുലേഖ വിതരണവും നടത്തി.പ്രകൃതിസംരക്ഷണം അടുക്കളയിൽനിന്ന് എന്ന മുദ്രാവാക്യമുയർത്തിയ ലഘുലേഖയുടെ വിതരണോദ്ഘാടനം സിനിമാ സീരിയൽ സംവിധായകൻ അനീഷ് കുറുപ്പിന് ലഘുലേഖ നൽകി.ജില്ലാ സെക്രട്ടറി രതിഷ് ശർമ്മൻ നിർവഹിച്ചു. വിശ്വനാഥൻ വേട്ടവക്കോട്ട് സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു.ഷൈല പ്രസംഗിച്ചു.