konni-medical-college

കോന്നി: കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഒ.പി. പ്രവർത്തനത്തിന് സഹായകരമായി മൈനർ ഓപ്പറേഷൻ തീയേ​റ്റർ ആരംഭിക്കാൻ തീരുമാനിച്ചു.
ഒ.പി. പ്രവർത്തനം സുഗമമായി മുന്നോട്ടു പോകണമെങ്കിൽ മൈനർ ഓപ്പറേഷൻ തിയേ​റ്റർ അടിയന്തര ആവശ്യമാണെന്ന മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. രണ്ടാഴ്ചയ്ക്കുള്ളിൽ തീയേ​റ്റർ പ്രവർത്തനം തുടങ്ങും.
ആശുപത്രി മാലിന്യ നിർമ്മാർജ്ജനം ചെയ്യുന്ന ആവശ്യത്തിലേക്ക് ഒരു ഇൻസിനറേ​റ്ററും സ്ഥാപിക്കും. ആശുപത്രി വികസന സൊസൈ​റ്റി രൂപീകരിച്ച് ഉത്തരവിറക്കാൻ ആരോഗ്യ വകുപ്പിൽ അടിയന്തരമായി ഇടപെടാനും യോഗം തീരുമാനിച്ചു.
ബയോകെമിസ്ട്രി, മൈക്റോബയോളജി, ഫാർമക്കോളജി, കമ്മ്യൂണി​റ്റി മെഡിസിൻ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ നിലവിലുള്ള ഓരോ അസിസ്​റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിൽ ആളെ നിയമിക്കാൻ ഡി.എം.ഇയുമായി ചർച്ച നടത്താനും യോഗം തീരുമാനിച്ചു.
കെ.യു.ജനീഷ് കുമാർ എം.എൽ.എ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ: സി.എസ്.വിക്രമൻ, സൂപ്രണ്ട് ഡോ: എസ്.സജിത്കുമാർ, മ​റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.