തിരുവല്ല: ഉത്തർപ്രദേശിലെ ഹത്രയിലും ബൽറാംപുരിലും പെൺകുട്ടികൾ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്ന് പ്രത്യക്ഷ രക്ഷാ ദൈവസഭ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പി.ആർ.ഡി.എസ് പ്രസിഡന്റ് വൈ.സദാശിവൻ കത്തയച്ചു. രാജ്യത്ത് സ്ത്രീകൾക്കും ആദിമനിവാസികൾക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ ജനങ്ങൾ ഭയപ്പാടിലാണെന്നും നിയമം ഉറപ്പാക്കുന്ന സംരക്ഷണം ദുർബല ജനവിഭാഗങ്ങൾക്ക് ലഭിക്കുവാൻ ഭരണകൂടവും രാഷ്ട്രീയപ്രസ്ഥാനങ്ങളും നിയമപാലകരും ജാഗ്രതപാലിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.