
പത്തനംതിട്ട- ജില്ലയിൽ ഇന്നലെ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 196 പേർ രോഗമുക്തരായി
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്ന് വന്നതാണ്. 24 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
പുതിയ കണ്ടെയ്‌മെന്റ് സോണുകൾ
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 5, തിരുവല്ല നഗരസഭയിലെ വാർഡ് 1 (ഇടത്തിട്ട ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് 5, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 10, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 4 (പൊട്ടൻമല ഭാഗം), വാർഡ് 5, 6, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാർഡ് 9, 10 (കിടങ്ങന്നൂർ മാർക്കറ്റ് ഭാഗം, കിടങ്ങന്നൂർ ജംഗ്ഷൻ മുതൽ വില്ലേജ് ഓഫീസ് വരെ), ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 8 (പ്ലാച്ചേരിക്കാല ഭാഗം) എന്നീ സ്ഥലങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
കവിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 8 (പുളിയിക്കാമല താഴ്ഭാഗവും, ചെറിയപോളയ്ക്കൽ ഭാഗവും), കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 എന്നീ സ്ഥലങ്ങൾ ഒക്ടോബർ 6 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി..
ഒാഫീസുകൾ അടച്ചു
മല്ലപ്പള്ളി- ജീവനക്കാർക്ക് കൊവീഡ് സ്ഥിരീകരിച്ചതിനാൽ ആനിക്കാട്, കല്ലൂപ്പാറ പഞ്ചായത്തുകളും ആനിക്കാട് വില്ലേജ് ഓഫീസും താൽക്കാലികമായി അടച്ചു. മിക്ക ഓഫീസ് ജീവനക്കാരും വിവിധ സ്ഥലങ്ങളിൽ നിരീക്ഷണത്തിലാണ്. ഓഫീസുകൾ അണുവിമുക്തമാക്കി മറ്റ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഉടൻ പ്രവർത്തനസജ്ജമാക്കും