പന്തളം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ബിജെപി പന്തളം നഗരസഭാ സമിതി നിൽപ്പ് സമരം നടത്തി. ജില്ലാ കമ്മിറ്റിയംഗം ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നവരാത്രി മണ്ഡപത്തിനു മുമ്പിൽ നഗരസഭാ സമിതി പ്രസിഡന്റ് രൂപേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഐഡിയൽ ശ്രീകുമാർ, അടൂർ നയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.സീന,കമ്മിറ്റിയംഗം രാജീവ്,നഗരസഭാ സമിതി ജന.സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ,മഹിളാ മോർച്ച ജില്ലാ ട്രഷറർ ശ്രീലത,മണ്ഡലം ജന. സെക്രട്ടറി ലക്ഷ്മി രാജീവ്,കർഷക മോർച്ച നഗരസഭാ സമിതി പ്രസിഡന്റ് സുകു സുരഭി തുടങ്ങിയവർ സംസാരിച്ചു.